കുരങ്ങുപനി ബാധിച്ച് 29കാരന്‍ മരിച്ചു; കര്‍ണാടകയിലേത് ഈ വര്‍ഷത്തെ ആദ്യ മരണം

Update: 2026-01-30 07:57 GMT

ബെംഗളൂരു: കര്‍ണാടകയില്‍ ഈ വര്‍ഷത്തെ ആദ്യത്തെ കുരങ്ങുപനി മരണം റിപ്പോര്‍ട്ട് ചെയ്തു. ശിവമോഗ ജില്ലയിലെ തീര്‍ത്ഥഹള്ളിയിലാണ് 29 വയയ്യുള്ളയാള്‍ കുരങ്ങുപനി മൂലം മരിച്ചത്. ജില്ലകളില്‍ നിരീക്ഷണവും പ്രതിരോധ നടപടികളും ശക്തമാക്കിയിട്ടുണ്ട്.

പനി, തലവേദന, പേശി വേദന, ക്ഷീണം എന്നിവയോടെയാണ് സാധാരണയായി പനിയുടെ ലക്ഷണങ്ങള്‍. ചില സന്ദര്‍ഭങ്ങളില്‍, രക്തസ്രാവം, നാഡീസംബന്ധമായ സങ്കീര്‍ണതകള്‍, എന്നിവ ഉണ്ടാകാം. സമയബന്ധിതമായ സഹായ പരിചരണത്തിലൂടെ പല രോഗികളും സുഖം പ്രാപിക്കുന്നുണ്ടെങ്കിലും, ചിലപ്പോള്‍ ഇത് മാരകമായേക്കാം.

Tags: