ബിജെപിയുടെ അധികാരപരിധിയിലുള്ള കശാപ്പുശാലയില്‍ നിന്ന് പിടിച്ചെടുത്തത് 26 ടണ്‍ ബീഫ്

Update: 2026-01-14 10:53 GMT

ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാലില്‍ ബിജെപിയുടെ നിയന്ത്രണത്തിലുള്ള കശാപ്പുശാലയില്‍ നിന്ന് 26 ടണ്‍ ബീഫുമായി പോയ ട്രക്ക് പിടികൂടി. പിടിച്ചെടുത്ത മാംസം ബിജെപിയുടെ നിയന്ത്രണത്തിലുള്ള ഭോപ്പാല്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍(ബിഎംസി)നടത്തുന്ന കശാപ്പുശാലയുമായി ബന്ധപ്പെട്ടതാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ലാബ് പരിശോധനയില്‍ ബീഫാണെന്ന് സ്ഥിരീകരിച്ചതോടെ ബിജെപി പ്രതിരോധത്തിലായി.

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ മലിനമായ കുടിവെള്ളം കുടിച്ച് 15 പേരുടെ മരണത്തിനു പിന്നാലെ ഈ വിഷയവും രാഷ്ട്രീയ വിവാദമായി മാറിയിരിക്കുകയാണ്. ബീഫ് കയറ്റുമതി ബിജെപിയുടെ കാപട്യം തുറന്നുകാട്ടുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പശു സംരക്ഷണത്തോടുള്ള പാര്‍ട്ടിയുടെ പ്രതിബദ്ധതയും യഥാര്‍ത്ഥ ഭരണ ഫലങ്ങളും തമ്മിലുള്ള അന്തരം ഈ സംഭവം തുറന്നുകാട്ടുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.