കാനഡയില്‍ 23കാരനായ മലയാളി യുവാവ് മരിച്ച നിലയില്‍

Update: 2025-12-29 05:47 GMT

കാനഡ: കാനഡയില്‍ 23കാരനായ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡില്‍ ജോലി ചെയ്തിരുന്ന തൊടുപുഴ ഒളമറ്റം അഞ്ജനവേലില്‍ പീറ്ററിന്റെയും ബിന്ദുവിന്റെയും മകന്‍ വര്‍ക്കി (23)യാണ് മരിച്ചത്.

ന്യൂ ബ്രണ്‍സ്വിക്കിലെ മോങ്ടണില്‍ വെച്ചാണ് മരണം സംഭവിച്ചത്.ക്രിസ്മസ് ആഘോഷങ്ങള്‍ക്കായി സുഹൃത്തുക്കളോടൊപ്പമാണ് വര്‍ക്കി മോങ്ടണില്‍ എത്തിയ വര്‍ക്കിക്ക് ഹൃദയാഘാതമുണ്ടാവുകയായിരുന്നു.മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്.

Tags: