പെണ്‍സുഹൃത്തിനെ ബാല്‍ക്കണിയില്‍ നിന്നും തള്ളിയിട്ട് കൊന്നു(വീഡിയോ)

Update: 2025-10-08 15:57 GMT

പറ്റ്‌ന: ബിഹാറിലെ പറ്റനയില്‍ യുവാവ് പെണ്‍സുഹൃത്തിനെ ബാല്‍ക്കണിയില്‍ നിന്നും തള്ളിയിട്ടു കൊന്നു. 22കാരിയായ സോഫിയ പര്‍വീണാണ് കൊല്ലപ്പെട്ടത്. അശോക്പുരിയിലെ സോഹോ നിര്‍മല അപാര്‍ട്ട്‌മെന്റില്‍ നടന്ന സംഭവത്തില്‍ ലിവ് ഇന്‍ പാര്‍ടണറായ അമിത് കുമാറിനു വേണ്ടി പോലിസ് അന്വേഷണം ഊര്‍ജിതമാക്കി. സോഫിയ കൊല്ലപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.

പോലിസ് ഓഫിസറാണെന്ന വ്യാജേനെയാണ് അമിത് കുമാര്‍ സോഫിയയെ പരിചയപ്പെട്ടതെന്ന് സഹോദരി ശബാന ഖാത്തൂന്‍ പറഞ്ഞു. സോഫിയ അപ്പോള്‍ നഴ്‌സിങ് പഠിക്കുകയായിരുന്നു. പരിചയം അടുപ്പത്തിലേക്ക് വഴിവച്ചതോടെ ഇരുവരും കഴിഞ്ഞ ഒരുമാസമായി ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്നു. ഇരുവരും താമസിച്ചിരുന്ന വീടിന്റെ ഉടമയ്ക്ക് അമിത് കുമാര്‍ വ്യാജ ആധാര്‍ കാര്‍ഡാണ് തിരിച്ചറിയല്‍ രേഖയായി നല്‍കിയതെന്നും പോലിസ് സ്ഥിരീകരിച്ചു.