ഹരിദ്വാര്‍: ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ മുസ്‌ലിം യുവാവിനെ ഹിന്ദുത്വര്‍ ആക്രമിച്ചു. ഗുരുകുല്‍ കാങ്രി സര്‍വകലാശാല ഗെയിറ്റിന് സമീപം ജൂണ്‍ 26നാണ് ഹിന്ദുത്വ സംഘം മുയീബ് എന്ന 22കാരനെ ആക്രമിച്ചത്. മതം ചോദിച്ചായിരുന്നു ആക്രമണമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. വടി കൊണ്ടും കല്ലുകൊണ്ടും ആക്രമിച്ച ശേഷം റോഡില്‍ ഉപേക്ഷിച്ച പോയ മുയീബിനെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കേസില്‍ പവന്‍ എന്നയാളെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു.