മൊസാദിന്റെ 22 ചാരന്‍മാരെ പിടികൂടി (വീഡിയോ)

Update: 2025-06-21 13:03 GMT

തെഹ്‌റാന്‍: ഇസ്രായേലി ചാര സംഘടനയായ മൊസാദിന് വേണ്ടി പ്രവര്‍ത്തിച്ചിരുന്ന 22 പേരെ ഇറാന്‍ പോലിസ് പിടികൂടി. പടിഞ്ഞാറന്‍ അതിര്‍ത്തി വഴി രാജ്യം വിടാന്‍ ശ്രമിച്ച എട്ടു ചാരന്‍മാരെ ഓടിച്ചിട്ടും പിടികൂടി.

ഇസ്രായേലിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്തുന്നത് അടിയന്തിര ആവശ്യമാണെന്ന് ഇറാനിയന്‍ പോലിസ് അറിയിച്ചു. ഷിറാസ് പ്രവിശ്യയിലെ ജനവാസ മേഖലയില്‍ ചാരന്‍മാര്‍ സ്ഥാപിച്ച 248 കിലോഗ്രാം തൂക്കമുള്ള കുഴിബോബ് പോലിസ് പിടിച്ചെടുത്തു.യുദ്ധത്തിന്റെ മറവില്‍ വിവിധ പ്രദേശങ്ങളിലെ കാടുകള്‍ക്ക് സാമൂഹിക വിരുദ്ധര്‍ തീയിടുന്നതായും കണ്ടെത്തിയിട്ടുണ്ട്.