പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ഗര്‍ഭിണിയാക്കിയെന്ന്; 21കാരന്‍ അറസ്റ്റില്‍

Update: 2025-09-26 16:34 GMT

കൊച്ചി: പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ഗര്‍ഭിണിയാക്കിയെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. കലൂര്‍ കറുകപ്പള്ളി സ്വദേശി ഇര്‍ഫാദ് ഇക്ബാലിനെ(21)യാണ് എളമക്കര പോലിസ് അറസ്റ്റ് ചെയ്തത്. എളമക്കര പേരണ്ടൂര്‍ വോക് വേയ്ക്ക് അടുത്തുള്ള ആളൊഴിഞ്ഞ കെട്ടിടത്തില്‍വച്ച് ഇയാള്‍ പെണ്‍കുട്ടിയുമായി ലൈംഗികമായി ബന്ധപ്പെടുകയായിരുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയായപ്പോഴാണ് വീട്ടുകാര്‍ വിവരമറിയുന്നത്. തുടര്‍ന്ന് പോലിസില്‍ പരാതി നല്‍കുകയായിരുന്നു.