2020ലെ ഡല്‍ഹി കലാപക്കേസ്; ആറു പ്രതികളെ വെറുതെ വിട്ടു

Update: 2026-02-02 07:16 GMT

ഡല്‍ഹി: 2020ലെ ഡല്‍ഹി കലാപ കേസില്‍ ആറ് പ്രതികളെ വെറുതെ വിട്ടു. കര്‍ക്കദ്ദുമ കോടതിയുടെതാണ് ഉത്തരവ്. പ്രേം പ്രകാശ്, ഇഷു ഗുപ്ത, രാജ് കുമാര്‍, അമിത്, രാഹുല്‍, ഹരിയോം ശര്‍മ്മ എന്നീ പ്രതികളെയൊണ് വെറുതെ വിട്ടത്. തെളിവുകളുടെ അഭാവമാണ് പ്രതികളെ വെറുതെ വിടാന്‍ കാരണമെന്ന് കോടതി ചൂണ്ടിക്കാട്ടി.

2020 ഫെബ്രുവരി 25 ന് ന്യൂ ഉസ്മാന്‍പൂരിലെ ഒരു അസീസിയ മസ്ജിദിന് സമീപം അക്രമാസക്തരായ ജനക്കൂട്ടം നിരവധി കടകളും വീടുകളും വാഹനങ്ങളും കത്തിക്കുകയും കൊള്ളയടിക്കുകയും ചെയ്തതാണ് കേസ്. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട നാല് വ്യത്യസ്ത കേസുകളില്‍ കുറ്റാരോപിതരായ 30 പേരെ കഴിഞ്ഞ വര്‍ഷം ഡല്‍ഹി കോടതി വെറുതെവിട്ടിരുന്നു.

Tags: