ഉത്തര്‍പ്രദേശില്‍ സബര്‍മതി എക്‌സ്പ്രസ് പാസഞ്ചര്‍ ട്രെയിനിന്റെ 20 കോച്ചുകള്‍ പാളം തെറ്റി(VIDEO)
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ കാണ്‍പൂരിനും ഭീംസെന്‍ സ്‌റ്റേഷനും ഇടയില്‍ സബര്‍മതി എക്‌സ്പ്രസ് പാസഞ്ചര്‍ ട്രെയിനിന്റെ 20 കോച്ചുകള്‍ പാളം തെറ്റി. ശനിയാഴ്ച പുലര്‍ച്ചെ 2.30ഓടെയാണ് അപകടം. ആര്‍ക്കും പരിക്കേറ്റതായി ഇതുവരെ റിപോര്‍ട്ട് ചെയ്തിട്ടില്ലെന്ന് റെയില്‍വേ ബോര്‍ഡ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപോര്‍ട്ട് ചെയ്തു. പാളം തെറ്റിയതിനെ തുടര്‍ന്ന് ഏഴ് ട്രെയിനുകള്‍ റദ്ദാക്കുകയും മൂന്നെണ്ണം വഴിതിരിച്ചുവിടുകയും ചെയ്തതായി റെയില്‍വേ അറിയിച്ചു. ആളപായമോ പരിക്കോ ഇല്ല. റെയില്‍പാളത്തിലുണ്ടായിരുന്ന പാറക്കല്ലില്‍ എന്‍ജിന്‍ തട്ടിയതിനെ തുടര്‍ന്നാണ് അപകടമുണ്ടായത് എന്നാണ് പുറത്തുവരുന്ന വിവരം.
उत्तर प्रदेश : कानपुर में साबरमती एक्सप्रेस के 22 डिब्बे पटरी से उतरे। ये ट्रेन वाराणसी से अहमदाबाद जा रही थी। बताया जा रहा है कि कोई बोल्डर इंजन से टकराया, जिससे ये हादसा हुआ। pic.twitter.com/KOUMbB8HlB
— Sachin Gupta (@SachinGuptaUP) August 17, 2024
ബസിലും ട്രെയിനിലും യാത്രക്കാരെ കാണ്‍പൂരിലെത്തിച്ചു. യാത്രക്കാരെ അവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകാന്‍ മറ്റൊരു ട്രെയിന്‍ കാണ്‍പൂരില്‍ ഒരുക്കിയിട്ടുണ്ടെന്ന് റെയില്‍വേ ഡിആര്‍എം ജാന്‍സി ഡിവിഷന്‍ ദീപക് കുമാര്‍് പറഞ്ഞു.
