ഹൈദരാബാദ്: പരീക്ഷാസമ്മര്‍ദ്ദം മൂലം തെലങ്കാനയില്‍ രണ്ടുവിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ ചന്ദനഗറിലെ 17 കാരനായ ദീക്ഷിത് രാജുവും മേദക്കിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ വൈഷ്ണവിയുമാണ് മരിച്ചത്. പരീക്ഷ അടുത്തതോടെ രണ്ടുപേരും കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് കുടുംബങ്ങള്‍ അറിയിച്ചു. പരീക്ഷയെ ഇത്തരത്തില്‍ ഭയക്കേണ്ടതില്ലെന്ന് മക്കളെ കുടുംബങ്ങളും സ്‌കൂളുകളും ബോധ്യപ്പെടുത്തണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.