പാലക്കാട്: പുതുശ്ശേരിയില്‍ 17 ലക്ഷം രൂപയുടെ കള്ളപ്പണവുമായി രണ്ടുപേര്‍ പിടിയില്‍. കൊടുവായൂര്‍ സ്വദേശി സഹദേവന്‍, കൊടുവായൂരില്‍ താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശി ആലോം എന്നിവരാണ് പിടിയിലായത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇന്നലെ വൈകീട്ട് ഇവര്‍ പിടിയിലായത്. എന്നാല്‍, പണത്തിന്റെ ഉറവിടവും എവിടെ നിന്നാണ് ഇവര്‍ക്ക് പണം ലഭിച്ചതെന്നും വ്യക്തമല്ല.