മലപ്പുറം: കോട്ടക്കലില്‍ സംഘം ചേര്‍ന്ന് അക്രമം നടത്താന്‍ ഒത്തുകൂടിയ വിദ്യാര്‍ഥികളെ പിടികൂടിയെന്ന് പോലിസ്. മരവട്ടം ഗ്രേസ്‌വാലി കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥികളാണ് ജൂനിയര്‍ വിദ്യാര്‍ഥികളെ മര്‍ദ്ദിക്കാന്‍ പദ്ധതിയിട്ടിരുന്നതെന്ന് പോലിസ് പറഞ്ഞു. 19 വിദ്യാര്‍ഥികളെയാണ് പിടികൂടിയിരിക്കുന്നത്. കോട്ടയ്ക്കല്‍ പുത്തൂര്‍ ബൈപ്പാസില്‍ നിന്നാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. ഇവര്‍ ഉപയോഗിച്ച അഞ്ച് ബൈക്കുകളും ഒരു കാറും പോലിസ് കസ്റ്റഡിയില്‍ എടുത്തു. സ്‌റ്റേഷനിലെത്തിച്ച പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇവരെ രക്ഷിതാക്കള്‍ എത്തിയ ശേഷം സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിടുമെന്ന് പോലിസ് അറിയിച്ചു. വാഹനങ്ങളും ഫോണും കോടതിയില്‍ ഹാജരാക്കാനും പോലിസ് തീരുമാനിച്ചിട്ടുണ്ട്.