തൂഫാനുല്‍ അഖ്‌സയ്ക്ക് ശേഷം പരിക്കേറ്റത് 18,500 ഇസ്രായേലി സൈനികര്‍ക്ക്

Update: 2025-07-28 04:12 GMT

തെല്‍അവീവ്: തൂഫാനുല്‍ അഖ്‌സയക്ക് ശേഷമുള്ള അധിനിവേശങ്ങളില്‍ 18,500 ഇസ്രായേലി സൈനികര്‍ക്ക് പരിക്കേറ്റെന്ന് റിപോര്‍ട്ട്. ആയിരക്കണക്കിന് പേര്‍ കടുത്ത മാനസിക പ്രശ്‌നങ്ങളും നേരിടുന്നതായി ഹീബ്രു മാധ്യമമായ യെദിയോത്ത് അഹ്‌റണോത്തിലെ റിപോര്‍ട്ട് പറയുന്നു. ഇസ്രായേലി സുരക്ഷാ മന്ത്രാലയത്തിന്റെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് പത്രം ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്.