കോട്ടയത്ത് വെള്ളക്കെട്ടില്‍ വീണ് പതിനെട്ടുകാരന്‍ മരിച്ചു

Update: 2025-06-01 05:42 GMT

കോട്ടയം: ഒളശയില്‍ കനത്ത മഴയില്‍ വെള്ളക്കെട്ടില്‍ വീണ് യുവാവ് മരിച്ചു. കോട്ടയം ബസേലിയസ് കോളേജ് വിദ്യാര്‍ഥി ഒളശ മാവുങ്കല്‍ അലന്‍ ദേവസ്യ (18)യാണ് മരിച്ചത്. ശനിയാഴ്ച രാത്രി 11.30 ഓടെ സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കാനായാണ് അലന്‍ വീട്ടില്‍നിന്നും പുറത്തുപോയത്. രാത്രി വൈകിയും അലന്‍ വീട്ടില്‍ എത്താതെ വന്നതോടെ നാട്ടുകാരും അഗ്‌നിരക്ഷാ സേനയും വെസ്റ്റ് പോലിസും നടത്തിയ പരിശോധനയിലാണ് ഒളശ ഭാഗത്തെ വെള്ളക്കെട്ടില്‍നിന്നും യുവാവിന്റെ സൈക്കിള്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ വെള്ളക്കെട്ടില്‍ നിന്നും മൃതദേഹം കണ്ടെത്തി.