പിറന്നാള്‍ ദിനത്തില്‍ പതിനെട്ടുകാരി കുഴഞ്ഞുവീണ് മരിച്ചു

Update: 2025-06-14 04:18 GMT
പിറന്നാള്‍ ദിനത്തില്‍ പതിനെട്ടുകാരി കുഴഞ്ഞുവീണ് മരിച്ചു

ചിറ്റൂര്‍: പിറന്നാള്‍ ദിനത്തില്‍ പതിനെട്ടുകാരി കുഴഞ്ഞുവീണു മരിച്ചു. പൊല്പുള്ളി ചിറവട്ടം രാജന്റെയും ബിന്ദുവിന്റെയും ഏകമകള്‍ ശ്രേയയാണ് (18) മരിച്ചത്. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം. കുളിമുറിയിലേക്ക് കയറുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഉടനെ ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നല്ലേപ്പിള്ളി ശ്രീകൃഷ്ണ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് 90% മാര്‍ക്കോടെ പ്ലസ് ടു പാസായശേഷം ബിരുദപ്രവേശനത്തിന് കാത്തിരിക്കയായിരുന്നു. ഹൃദയസംബന്ധമായ പ്രശ്‌നങ്ങളാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി പോലിസ് പറഞ്ഞു.

Similar News