സഹപാഠിയെ ബലാല്‍സംഗം ചെയ്തു; ആലപ്പുഴയില്‍ 18 കാരന്‍ അറസ്റ്റില്‍

Update: 2025-02-14 05:50 GMT

ആലപ്പുഴ: പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ബലാല്‍സംഗം ചെയ്ത കേസില്‍ സഹപാഠി അറസ്റ്റില്‍.18 കാരനായ ശ്രീശങ്കര്‍ സജിയെയാണ് പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തത്. അസൈന്‍മെന്റ് എഴുതാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് വീട്ടില്‍ കൊണ്ട് പോയി ബലാല്‍സംഗം ചെയ്തുവെന്നാണ് കേസ്.

സ്‌കൂളില്‍ വിദ്യാര്‍ഥിക്കുനേരെ തോക്ക് ചൂണ്ടിയതിനേ തുടര്‍ന്ന് സ്‌കൂളില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടയാളാണ് ശ്രീശങ്കര്‍ സജി. അന്ന് 18 വയസ്സ് ആകാത്തതിനാല്‍ കേസെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.

Tags: