ന്യൂയോര്‍ക്ക് സിറ്റി: കലാകാരന്‍ മൗറീഷ്യോ കാറ്റലന്‍ രൂപകല്‍പ്പന ചെയ്ത 18 കാരറ്റിന്റെ സ്വര്‍ണ ടോയ്‌ലെറ്റ് വിറ്റുപോയത് 1.21 കോടിക്ക്. 'അമേരിക്ക' എന്ന് പേരിട്ടിരിക്കുന്ന ഈ കലാസൃഷ്ടി അതിസമ്പന്നരെ പരിഹസിക്കുന്നതാണെന്നാണ് പറയുന്നത്. മുഴുവനായും പ്രവര്‍ത്തനക്ഷമമായ സ്വര്‍ണ ടോയ്‌ലെറ്റാണ് ഇത്.
'നിങ്ങള്‍ എന്ത് കഴിച്ചാലും, 200 ഡോളറിന്റെ ലഞ്ചായാലും 2 ഡോളറിന്റെ ഹോട്ട് ഡോഗ് ആയാലും, ടോയ്ലറ്റില്‍ പോകുമ്പോള്‍ സംഭവിക്കുന്നത് ഒന്നുതന്നെയാണ്' എന്നാണ് നേരത്തെ അദ്ദേഹം ഈ കലാസൃഷ്ടിയെ കുറിച്ച് പറഞ്ഞത്.
പ്രദര്‍ശനത്തിന് വച്ചിരുന്ന സ്വര്‍ണ ടോയ്ലെറ്റ് ഒരിക്കല്‍ മോഷ്ടിക്കപ്പെട്ടു. 2019 സെപ്തംബറിലാണ് മോഷ്ടിച്ച കാറുകളില്‍ എത്തിയ അഞ്ചുപേര്‍രായിരുന്നു ഇതിനുപിന്നില്‍.മോഷണ സ്വര്‍ണം വില്‍ക്കാനായി ശ്രമിച്ച ഫ്രെഡ് ഡോ എന്നയാളെ രണ്ട് വര്‍ഷത്തിന് കോടതി വെറുതെവിടുകയായിരുന്നു.