പതിനേഴുകാരി പ്രസവിച്ചു; ഭര്‍ത്താവ് പോക്‌സോ കേസില്‍ അറസ്റ്റില്‍

Update: 2025-08-07 11:39 GMT

കണ്ണൂര്‍: പതിനേഴുകാരി പ്രസവിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു. പാപ്പിനിശ്ശേരിയില്‍ താമസിക്കുന്ന തമിഴ്‌നാട് സേലം സ്വദേശിയായ മുപ്പത്തിനാലുകാരനെയാണു വളപട്ടണം പോലിസ് അറസ്റ്റ് ചെയ്തത്. ഭാര്യയയും സേലം സ്വദേശിയാണ്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലാണ് പതിനേഴുകാരി പ്രസവിച്ചത്. ആശുപത്രി അധികൃതര്‍ വയസ്സ് ചോദിച്ചപ്പോള്‍ 17 എന്ന് പെണ്‍കുട്ടി പറഞ്ഞതിന് പിന്നാലെ അധികൃതര്‍ പോലിസില്‍ വിവരം അറിയിക്കുകയായിരുന്നു. ആശുപത്രി അധികൃതരുടെ പരാതിപ്രകാരമാണ് പോലിസ് കേസ് റജിസ്റ്റര്‍ ചെയ്തത്. ഭര്‍ത്താവിനെ റിമാന്‍ഡ് ചെയ്തു. ബന്ധുക്കളുടെ സാന്നിധ്യത്തില്‍ ആചാരപ്രകാരം സേലത്തുവെച്ച് വിവാഹിതരായെന്നാണ് ഇവര്‍ പറയുന്നത്. പിന്നീട് പാപ്പിനിശ്ശേരിയില്‍ താമസമാക്കുകയായിരുന്നു.