16 വയസുകാരനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്തി
മാതാവ് ഫോണ്‍ പിടിച്ചുവാങ്ങിയതിന്റെ വിഷമത്തില്‍ ജീവനൊടുക്കിയെന്ന് നിഗമനം
കൊല്ലം: ഏരൂരില്‍ 16 വയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. ഷിബു-സിന്ധു ദമ്പതികളുടെ മകന്‍ സച്ചിനെ(16)യാണ് ഇന്ന് രാവിലെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇടമണ്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു സച്ചിന്‍. മാതാവ് ഫോണ്‍ പിടിച്ചുവാങ്ങിയതിന്റെ മനോവിഷമത്തിലാണ് വിദ്യാര്‍ഥി ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ ഏരൂര്‍ പോലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.