ബജ്‌റങ് ദള്‍ നേതാവിനെ വെടിവച്ചു കൊന്നു

Update: 2025-10-03 09:22 GMT

മൊറാദാബാദ്: ഇന്‍സ്റ്റഗ്രാമിലെ കമന്റിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ബജ്‌റങ് ദള്‍ നേതാവിനെ വെടിവച്ചു കൊന്നു. മൊഹല്ല സൂരജ് നഗര്‍ സ്വദേശിയും ബജ്‌റങ് ദള്‍ ബ്ലോക്ക് കണ്‍വീനറുമായ ശോഭിത്താണ് കൊല്ലപ്പെട്ടത്. പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു. ഏതാനും മാസം മുമ്പ് ഒരു പെണ്‍കുട്ടിയുടെ പോസ്റ്റില്‍ കമന്റിട്ടതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ പ്രദേശവാസികളായ അവിനാശും കൂട്ടുകാരും ശോഭിത്തിനെ ഭീഷണിപ്പെടുത്തിയിരുന്നു. ഈ പ്രശ്‌നം അന്ന് പറഞ്ഞുതീര്‍ത്തിരുന്നു. എന്നാല്‍, അവിനാശും സംഘവും ഞായറാഴ്ച രാത്രി ശോഭിത്തിനെ വെടിവയ്ക്കുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് വിഎച്ച്പി, ബജ്‌റങ് ദള്‍ പ്രവര്‍ത്തകര്‍ കാട്ഘാര്‍ പോലിസ് സ്‌റ്റേഷനു മുന്നിലെത്തി. പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് അവര്‍ ഹനുമാന്‍ ഭജനയും നടത്തി.