ഐഎഫ്എഫ്‌കെയില്‍ ഫലസ്തീന്‍ 36 ഉള്‍പ്പെടെ 15 ചിത്രങ്ങള്‍ക്ക് കൂടി പ്രദര്‍ശനാനുമതി

Update: 2025-12-17 09:09 GMT

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഫലസ്തീന്‍ 36 ഉള്‍പ്പെടെ 15 ചിത്രങ്ങള്‍ക്ക് കൂടി പ്രദര്‍ശന അനുമതി. ഇന്നലെ രാത്രിയോടെയാണ് 9 സിനിമകള്‍ക്ക് കൂടി അനുമതി ലഭിച്ചത്. സംസ്ഥാനം പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ കൂടുതല്‍ സിനിമകള്‍ക്ക് കേന്ദ്രം അനുമതി നല്‍കുകയായിരുന്നു. ഇനി അനുമതി ലഭിക്കാനുള്ളത് നാല് സിനിമകള്‍ക്ക് കൂടിയാണ്

കേന്ദ്രം പ്രദര്‍ശന അനുമതി നിഷേധിച്ച സിനിമകളെല്ലാം പ്രദര്‍ശിപ്പിക്കണമെന്ന് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. ഇക്കാര്യത്തില്‍ ചലച്ചിത്ര അക്കാദമിക്ക് മന്ത്രി പ്രത്യേക നിര്‍ദേശം നല്‍കി. രാജ്യാന്തര ചലച്ചിത്ര മേളയില്‍ പലസ്തീന്‍ സിനിമകള്‍ ഉള്‍പ്പെടെ 19 ചിത്രങ്ങള്‍ക്കാണ് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം സെന്‍സറിങ് എക്‌സംഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാതിരുന്നത്. പിന്നീട് ഇതില്‍ നാല് ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കി.

എ പോയറ്റ്: അണ്‍കണ്‍സീല്‍ഡ് പൊയട്രി, ആള്‍ ദാറ്റ്‌സ് ലെഫ്റ്റ് ഓഫ് യൂ, ബാമാകോ, ബാറ്റില്‍ഷിപ്പ് പൊടെംകിന്‍, ക്ലാഷ്, പലസ്തീന്‍ 36, റെഡ് റെയിന്‍, റിവര്‍‌സ്റ്റോണ്‍, ദ അവര്‍ ഓഫ് ദ ഫര്‍ണസസ്, ടണല്‍സ്: സണ്‍ ഇന്‍ ദ ഡാര്‍ക്ക്, യെസ്, ഫ്‌ലെയിംസ്, തിംബക്തു, വാജിബ്, സന്തോഷ് എന്നീ ചിത്രങ്ങള്‍ക്കാണ് ഇനി അനുമതി ലഭിക്കേണ്ടത്.

സാധാരണഗതിയില്‍ ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍ക്ക് സെന്‍സര്‍ അനുമതി ആവശ്യമില്ല. എന്നാല്‍, കേന്ദ്ര പ്രക്ഷേപണ മന്ത്രാലയത്തില്‍ നിന്നും സെന്‍സറിങ് എക്‌സംഷന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങണം. എന്നാല്‍, മാത്രമേ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ സാധിക്കൂ.

Tags: