ഒന്നാം പിറന്നാള്‍ ആഘോഷത്തിനിടെ കെട്ടിടം തകര്‍ന്നുവീണ് കുട്ടിയുള്‍പ്പെടെ 15 മരണം

Update: 2025-08-28 05:30 GMT

പാല്‍ഘര്‍: മകളുടെ ഒന്നാം പിറന്നാള്‍ ആഘോഷത്തിനിടെ കെട്ടിടം തകര്‍ന്നു വീണ് മരണം. സംഭവത്തില്‍ കുട്ടിയും മാതാവും ഉള്‍പ്പെടെ 15 പേര്‍ മരിച്ചു. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലെ വിരാറിലാണ് ദാരുണ സംഭവം. വിജയ് നഗറിലെ രമാഭായ് അപ്പാര്‍ട്ട്‌മെന്റിന്റെ പിന്‍ഭാഗമാണ് തകര്‍ന്നുവീണത്. സംഭവത്തിന് നിമിഷങ്ങള്‍ക്ക് മുമ്പ് ജോയല്‍ കുടുംബം ജന്മദിന കേക്ക് മുറിച്ച് ബന്ധുക്കളുമായി ഫോട്ടോകള്‍ പങ്കിട്ടിരുന്നു.

കുട്ടിയുടെ പിറന്നാള്‍ ആഘോഷത്തില്‍ ഇവരുടെ ബന്ധുക്കള്‍ എല്ലാം ഒത്തുകൂടിയിരുന്നു. ആഘോഷത്തിന്റഎ ഭാഗമായി കേക്ക് മുറിച്ചു. എന്നാല്‍ ആഘോഷങ്ങള്‍ അധിക നേരം നീണ്ടു നിന്നില്ല. കെട്ടിടം നിമിഷങ്ങള്‍ക്കകം നിലം പതിക്കുകയായിരുന്നു. എന്താണ് ഇതിനു പിന്നിലെ കാരണം എന്ന് വ്യക്തമായിട്ടില്ല. കെട്ടിടത്തിന്റെ കാലപഴക്കം കാരണമാണൊ ദുരന്തം സംഭവിച്ചത് എന്ന് പരിശോധിക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Tags: