പത്തനംതിട്ടയില്‍ 14കാരിയെ പീഡിപ്പിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍

Update: 2025-11-18 06:30 GMT

തിരുവല്ല: തിരുവല്ല കുറ്റൂരില്‍ ഇതര സംസ്ഥാന തൊഴിലാളിയുടെ മകളെ പീഡിപ്പിച്ച രണ്ടു പേര്‍ അറസ്റ്റില്‍. മാതാപിതാക്കള്‍ ജോലിക്കു പോയ സമയത്താണ് 14കാരിയെ പീഡനത്തിനിരയാക്കിയത്. ബംഗാള്‍ സ്വദേശികളായ പ്രതികള്‍ക്കെതിരേ പോക്‌സോ വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തിയതായി പോലിസ് അറിയിച്ചു.

ഇന്നലെ ഉച്ചയ്ക്കാണ് പീഡനം നടന്നത്. മാതാപിതാക്കള്‍ ജോലിക്കു പോയപ്പോള്‍ പ്രതികള്‍ വീടിനുള്ളില്‍ അതിക്രമിച്ചു കയറുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന ഒന്നര വയസുള്ള ഇളയ കുട്ടിയുടെ വായ പൊത്തിപ്പിടിച്ച ശേഷമാണ് 14കാരിയെ പീഡിപ്പിച്ചത്. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് പ്രതികളെ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചത്. അറസ്റ്റിലായ രണ്ടു പ്രതികളും ഇതര സംസ്ഥാന തൊഴിലാളികളാണെന്ന് പോലിസ് പറഞ്ഞു. പ്രതികളെ തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അസ്റ്റു ചെയ്തു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.