മാറമ്പിള്ളി സഹകരണ ബാങ്കില്‍ വായ്പ തട്ടിപ്പ്; കോണ്‍ഗ്രസ് നേതാവ് അടക്കം 14 പേര്‍ക്ക് എതിരെ കേസ്
സെക്രട്ടറിയെ നീക്കാന്‍ വിജിലന്‍സ് നിര്‍ദേശം
എറണാകുളം: യുഡിഎഫ് ഭരിക്കുന്ന മാറമ്പിള്ളി സര്‍വീസ് സഹകരണ ബാങ്കില്‍ വന്‍ വായ്പ തട്ടിപ്പ്. പട്ടിമറ്റം ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് കെഎം അബ്ദുള്‍ അസീസിന്റെ നേതൃത്വത്തിലാണ് തട്ടിപ്പെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യാജരേഖ ചമച്ച് വായ്പ തട്ടിപ്പ് നടത്തിയ കേസില്‍ അബ്ദുള്‍ അസീസ് അടക്കം 14 പേര്‍ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബാങ്കിലെ നിയമനവുമായി ബന്ധപ്പെട്ട് 40 ലക്ഷം രൂപയുടെ അഴിമതിയില്‍ സെക്രട്ടറിയടക്കം മൂന്നുപേരും പ്രതികളാണ്.
നിയമന അഴിമതി കേസില്‍ അന്വേഷണത്തിന്റെ ഭാഗമായി ബാങ്ക് സെക്രട്ടറിയെ രാജിവെയ്ക്കണമെന്നും, ഔദ്യോഗിക സ്ഥാനത്ത് തുടരുന്നത് തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ഇടയാക്കുമെന്നും വിജിലന്‍സ് വ്യക്തമാക്കി. അബ്ദുള്‍ അസീസിനെ ഗ്രാമ പഞ്ചായത്ത് അംഗത്വത്തില്‍ നിന്ന് രാജിവെയ്ക്കാനും വിജിലന്‍സ് ശുപാര്‍ശ ചെയ്തു. സംസ്ഥാന സഹകരണ വകുപ്പിന്റെ രജിസ്ട്രാര്‍ സെക്രട്ടറിയെ മാറ്റാന്‍ ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും ബാങ്ക് ഭരണസമിതി നടപടി ഇതുവരെ നടപ്പാക്കിയിട്ടില്ല.