സ്ത്രീകള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ 13 വയസ്സുകാരിക്ക് വെട്ടേറ്റു

Update: 2026-01-27 01:37 GMT

കൊച്ചി: ഇതരസംസ്ഥാന തൊഴിലാളികളായ സ്ത്രീകള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ 13 വയസ്സുകാരിക്ക് വെട്ടേറ്റു. കാക്കനാട് താമസിക്കുന്ന ഇതരസംസ്ഥാനക്കാരിയായ സൈബ അക്താര എന്ന പെണ്‍കുട്ടിക്കാണ് തലയ്ക്ക് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ മറ്റൊരാള്‍ക്കും പരിക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവമുണ്ടായത്. ഇതരസംസ്ഥാന തൊഴിലാളികളായ രണ്ട് സ്ത്രീകള്‍ തമ്മിലാണ് തര്‍ക്കമുണ്ടായത്. തര്‍ക്കത്തിനിടെ ഒരു സ്ത്രീ മറ്റൊരുസ്ത്രീയെ വാക്കത്തി കൊണ്ട് ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് 13കാരിയായ സൈബ അക്താരയ്ക്ക് വെട്ടേറ്റത്.