നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ച് 13കാരന്‍ മരിച്ചു

നാലുപേര്‍ക്ക് പരിക്ക്

Update: 2025-09-28 13:43 GMT

തേഞ്ഞിപ്പലം: ദേശീയപാതയില്‍ നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ച് കുട്ടി മരിച്ചു. ഇസാന്‍(13)ആണ് മരിച്ചത്. കുടുംബം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. അതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.

ആറുവരിപ്പാതയില്‍ കാലിക്കറ്റ് സര്‍വകലാശാലയ്ക്കു സമീപം കോഹിനൂരില്‍ ഞായറാഴ്ച ഉച്ചയോടെയാണ് അപകടം. ദേശീയപാതയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയിലാണ് കുടുംബം സഞ്ചരിച്ച കാര്‍ ഇടിച്ചത്. ശേഷം സമീപത്തെ ഡിവൈഡറിലിടിച്ചാണ് കാര്‍ നിന്നത്. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം തകര്‍ന്നു.