മുംബൈ: മഹാരാഷ്ട്രയിലെ മുംബൈ നഗരത്തിലെ നൂര്‍ ഇലാഹി പള്ളിയുടെ ഉടമസ്ഥതയിലുള്ള 13 കടകള്‍ മഹാരാഷ്ട്ര ഹൗസിങ് ഡെവലപ്പ്‌മെന്റ് അതോറിറ്റി പൊളിച്ചു. 23 വര്‍ഷം പഴക്കമുള്ള കെട്ടിടങ്ങളാണ് പോലിസിനെ വിന്യസിച്ച് പൊളിച്ചത്. ശിവസേന എംപി സഞ്ജയ് ദീന പാട്ടിലിന്റെ നിര്‍ദേശപ്രകാരമാണ് നടപടിയെന്ന് പ്രദേശത്തെ മുസ്‌ലിംകള്‍ ആരോപിച്ചു. പള്ളിയുടെ കടകളുമായി ബന്ധപ്പെട്ട തര്‍ക്കം കുറച്ചുകാലമായി നടക്കുന്നുണ്ടെന്നും പൊളിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്നും പള്ളിയുടെ ഖജാഞ്ചിയായ ഫയ്യാസ് അഹമദ് ഷാ പറഞ്ഞു.