പാരിസ് ഒളിംപിക്‌സിന്റെ 12ാം ദിനം ഇന്ത്യയ്ക്ക് വീണ്ടും നിരാശ; മെഡല്‍ പ്രതീക്ഷയായിരുന്ന മീരാഭായ് ചാനു നാലാം സ്ഥാനത്ത്
പാരിസ്: പാരിസ് ഒളിംപിക്‌സിന്റെ 12ാം ദിനം ഇന്ത്യയ്ക്ക് വീണ്ടും നിരാശ. വനിതകളുടെ ഭാരദ്വോഹനം 49 കിലോ വിഭാഗത്തില്‍ മെഡല്‍ പ്രതീക്ഷയായിരുന്ന മീരാഭായ് ചാനു നാലാം സ്ഥാനത്തായി. ടോക്കിയോ ഒളിംപിക്‌സിലെ വെള്ളി മെഡല്‍ ജേതാവായിരുന്നു മീരാഭായ് ചാനു. മത്സരത്തില്‍ ആകെ 199 കിലോ ഭാരം ഉയര്‍ത്താനെ താരത്തിന് സാധിച്ചുള്ളു. ഒരു കിലോ ഭാരത്തിന്റെ വ്യത്യാസത്തിലാണ് താരത്തിന് വെങ്കല മെഡല്‍ നഷ്ടമായത്.