ഹൈദരാബാദ് സര്‍വകലാശാലയില്‍ പോര്‍ട്ടിക്കോ തകര്‍ന്നുവീണ് 12 തൊഴിലാളികള്‍ക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം
ഹൈദരാബാദ്: ഹൈദരാബാദ് സര്‍വകലാശാലയുടെ പുതിയ കെട്ടിടത്തില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പോര്‍ട്ടിക്കോയുടെ ഒരു ഭാഗം തകര്‍ന്നുവീണ് 12 നിര്‍മ്മാണ തൊഴിലാളികള്‍ക്ക് പരിക്ക്. രണ്ടുപേരുടെ നില ഗുരുതരം. ഇന്നലെ രാത്രി 8:30 ഓടെയാണ് സംഭവം നടന്നത്, തൊഴിലാളികള്‍ 25 അടിയിലധികം ഉയരത്തില്‍ നിന്നാണ് താഴേയ്ക്ക് വീണത്.
അഗ്‌നിശമന സേനയും പോലിസും സ്ഥലത്തെത്തി. കരാറുകാരനെതിരെ അശ്രദ്ധയ്ക്ക് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സൈറ്റ് സൂപ്പര്‍വൈസറെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പോലിസ് പറഞ്ഞു.