12 ടണ്‍ വരുന്ന കിറ്റ്കാറ്റ് ചോക്ലേറ്റ് ബാറുകള്‍ ലോറിയടക്കം മോഷണം പോയി

Update: 2026-03-29 10:19 GMT

റോം: നെസ്‌ലെയുടെ ഏകദേശം 12 ടണ്‍ വരുന്ന കിറ്റ്കാറ്റ് ചോക്ലേറ്റ് ബാറുകള്‍ മോഷണം പോയി. ചോക്ലേറ്റുകള്‍ കയറ്റിയ ട്രക്കടക്കമാണ് കാണാതായത്. ഇറ്റലിയിലെ ഉത്പാദന കേന്ദ്രത്തില്‍ നിന്ന് പോളണ്ടിലേക്കായി പുറപ്പെട്ട ലോറിയിലാണ് ചോക്ലേറ്റുകള്‍ ഉണ്ടായിരുന്നത്. ഏകദേശം 4,13,793 കിറ്റ്കാറ്റ് ബാറുകള്‍ വാഹനത്തിലുണ്ടായിരുന്നുവെന്ന് കമ്പനി വ്യക്തമാക്കി. ചരക്കുമായി പുറപ്പെട്ട ട്രക്കും ഉത്പന്നങ്ങളും ഇതുവരെ കണ്ടെത്താനായിട്ടില്ല.

'കിറ്റ്കാറ്റ് ഉപയോഗിച്ച് ഒരു ഇടവേള എടുക്കാന്‍ ഞങ്ങള്‍ ഉപഭോക്താക്കളെ പ്രോല്‍സാഹിപ്പിക്കാറുണ്ട്. പക്ഷേ കള്ളന്മാര്‍ ആ സന്ദേശം അക്ഷരാര്‍ഥത്തില്‍ എടുത്തതുപോലെ തോന്നുന്നു,' എന്ന് നെസ്‌ലെയുടെ പ്രതിനിധി പ്രതികരിച്ചു. 12 ടണ്ണിലധികം ചോക്ലേറ്റ് ഉപയോഗിച്ച് ആരോ ഒരു ഇടവേള എടുത്തതായി തോന്നുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: