വിജയവാഡ: ആന്ധ്രപ്രദേശില്‍ ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിച്ച് സ്വകാര്യബസിന് തീപിടിച്ചുണ്ടായ അപകടത്തില്‍ 12 പേര്‍ മരിച്ചു. വ്യാഴാഴ്ച രാവിലെ ആറുമണിയോടെയാണ് അപകടം. ഇരുപതിലേറെപ്പേര്‍ക്ക് പരിക്കേറ്റു. ഹൈദരാബാദില്‍ നിന്ന് ആന്ധ്രപ്രദേശിലെ മര്‍ക്കാപുരത്തേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. ബസ് മാര്‍ക്കാപുരത്തിനു സമീപം വച്ച് മണ്ണ് കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിച്ച ശേഷം തീപിടിക്കുകയായിരുന്നു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. സ്ലീപ്പര്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. 34 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. ഹരികൃഷ്ണ ട്രാവല്‍സിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്.