ഇസ്രായേലി സൈന്യം പതിനൊന്നുകാരനെ വെടിവച്ചു കൊന്നു

Update: 2025-10-17 06:34 GMT

അല്‍ഖലീല്‍(ഹെബ്രോണ്‍): ഫലസ്തീനിലെ അല്‍ ഖലീലില്‍ പതിനൊന്നുകാരനെ ഇസ്രായേലി അധിനിവേശ സൈന്യം വെടിവച്ചു കൊന്നു. മുഹമ്മദ് ബഹ്ജാത് അല്‍ ഹല്ലാഖ് എന്ന കുട്ടിയാണ് ഇന്നലെ രാത്രി നടന്ന വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത്. അല്‍ റിഹിയ ഗ്രാമത്തിലാണ് സംഭവം. അല്‍ റിഹിയ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ ഫുട്‌ബോളുമായി നിന്ന കുട്ടികള്‍ക്ക് നേരെയാണ് അധിനിവേശ സൈനികര്‍ വെടിവച്ചത്. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച കുട്ടികളെ പിന്തുടര്‍ന്നും വെടിവച്ചു. അരയില്‍ വെടിയേറ്റ അല്‍ ഹല്ലാഖ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരിച്ചത്.