പരീക്ഷണയോട്ടം; ചൈനയില്‍ ട്രെയിനിടിച്ച് 11 പേര്‍ മരിച്ചു

Update: 2025-11-27 12:01 GMT

യുനാന്‍: ചൈനയിലെ തെക്കുപടിഞ്ഞാറന്‍ നഗരമായ കുന്‍മിങ്ങില്‍ ഇന്ന് പുലര്‍ച്ചെ ട്രെയിനപകടത്തില്‍ 11 പേര്‍ മരിച്ചു. ട്രാക്കില്‍ അറ്റകുറ്റപ്പണി നടത്തുന്ന തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. പാതയില്‍ തീവണ്ടിയുടെ പരീക്ഷണയോട്ടത്തിനിടെയായിരുന്നു അപകടം. രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പ്രാദേശിക റെയില്‍വേ അധികൃതര്‍ അറിയിച്ചു. ഭൂപ്രകരണങ്ങള്‍ പരിശോധിക്കാന്‍ ഉപയോഗിച്ചിരുന്ന 55537 എന്ന പരീക്ഷണ ട്രെയിനാണ് അപകടത്തില്‍പെട്ടത്.

യുനാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ കുന്‍മിങ്ങിലെ ലുവോയാങ്‌ഷെന്‍ സ്‌റ്റേഷനിലാണ് അപകടമുണ്ടായതെന്ന് ചൈന റെയില്‍വേ കുന്‍മിംഗ് ഗ്രൂപ്പ് കമ്പനി ലിമിറ്റഡ് അറിയിച്ചു. റെയില്‍വേ പ്രവര്‍ത്തനം പുനരാരംഭിച്ചതായാണ് റിപോര്‍ട്ട്. ലോകത്തിലെ ഏറ്റവും വലിയ റെയില്‍ ശൃംഖലയായ ചൈനയില്‍ ഒരു ദശാബ്ദത്തിനിടയില്‍ റിപോര്‍ട്ട് ചെയ്യുന്ന ഏറ്റവും വലിയ ട്രെയിനപകടമാണിത്.

Tags: