ജമ്മു കശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു;11 മരണം,നിരവധി പേര്‍ക്ക് പരിക്ക്

Update: 2022-09-14 05:25 GMT

പൂഞ്ച്:ജമ്മു കശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് പതിനൊന്ന് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.മുപ്പതോളം യാത്രക്കാരുമായി സൗജിയാനില്‍ നിന്ന് മാണ്ഡിയയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലാണ് അപകടം ഉണ്ടായത്. സൈന്യത്തിന്റെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും പരിക്കേറ്റവരെ മാണ്ഡിയിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും മാണ്ഡി തഹസില്‍ദാര്‍ ഷെഹ്‌സാദ് ലത്തീഫ് പറഞ്ഞു.നാട്ടുകാരും ഭരണകൂടവും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.


Similar News