11 പോപുലർ ഫ്രണ്ട് മുൻ പ്രവർത്തകർക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു

Update: 2025-07-15 09:03 GMT

ന്യൂഡൽഹി : യുഎപിഎ കേസിൽ11 പോപ്പുലർ മുൻ പ്രവർത്തകർക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു . മുൻ പ്രവർത്തകൻമാരായ മുഹമ്മദലി എന്ന കുഞ്ഞാപ്പു ,അൻസാരി , ഖാജാ ഹുസൈൻ, അബ്ദുൽജലീൽ ,ഹനീഫ ,ഹക്കീം, കാജാ ഹുസൈൻ, അബ്ബാസ് ,എസ് പി അമീറലി ,ബഷീർ,നൗഷാദ് എന്നിവർക്കാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്

.നേരത്തെ കേസിൽപ്പെട്ട 17 പേർക്ക് ഹൈക്കോടതിയും, ആറു പേർക്ക് സുപ്രീംകോടതിയും ജാമ്യം അനുവദിച്ചിരുന്നു, ഇത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഐഎ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവെക്കുകയായിരുന്നു.