കൊച്ചി: ഫോര്‍ട്ട്‌കൊച്ചി മാന്ത്ര പാലത്തിന് സമീപം ഓട്ടോറിക്ഷ മറിഞ്ഞ് പത്താക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. അമരാവതി ധര്‍മ്മശാല റോഡില്‍ മുരളി നിവാസില്‍ ദര്‍ശന ജയറാം(15) ആണ് മരിച്ചത്. നാളെ നടക്കുന്ന ഐസിഎസ്ഇ പത്താംക്ലാസ് പരീക്ഷയുടെ അവസാനവട്ട ഒരുക്കത്തിന്റെ ഭാഗമായി ഓട്ടോറിക്ഷയില്‍ ട്യൂഷന് പോകുമ്പോഴായിരുന്നു അപകടം. ബസിന് സൈഡ് കൊടുത്തപ്പോള്‍ ഓട്ടോ മറിയുകയും ദര്‍ശന അടിയില്‍പ്പെടുകയുമായിരുന്നു. പള്ളുരുത്തി സെന്റ് അലോഷ്യസ് സ്‌കൂള്‍ വിദ്യാര്‍ഥിനിയായിരുന്നു ദര്‍ശന. മൃതദേഹം കൊച്ചി ഗൗതം ആശുപത്രിയില്‍. പിതാവ്: ജയറാം, മാതാവ്: ജെന്‍സി, സഹോദരി: രേവതി.