മീന്‍പിടിക്കാന്‍ കുളത്തിലിറങ്ങിയ പത്തുവയസുകാരന്‍ മുങ്ങിമരിച്ചു

Update: 2025-05-27 11:54 GMT

തൃശ്ശൂര്‍: ചേരുംകുഴി മുരുക്കുംകുണ്ടില്‍ പത്തുവയസുകാരന്‍ കുളത്തില്‍ മുങ്ങിമരിച്ചു. സുരേഷിന്റെ മകന്‍ സരുണ്‍ സുരേഷ് ആണ് മരിച്ചത്. കുളത്തില്‍ മുങ്ങിയ സഹോദരന്‍ വരുണിനെ രക്ഷപ്പെടുത്തി. ചേരുംകുഴി മുരുക്കുംകുണ്ടില്‍ കുളത്തിലാണ് അപകടം. മീന്‍പിടിക്കാനായാണ് സഹോദരങ്ങള്‍ പോയത്. ആദ്യം വരുണാണ് കുളത്തില്‍ വീണത്. വരുണ്‍ മുങ്ങുന്നതുകണ്ട് രക്ഷിക്കാനായി സരുണ്‍ ഇറങ്ങുകയായിരുന്നു. നാട്ടുകാരെത്തി ഇവരെ പെട്ടെന്നുതന്നെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വരുണ്‍ ചികില്‍സയിലാണ്.