ബംഗാളില്‍ വൈദ്യുതാഘാതമേറ്റ് 10 കന്‍വാര്‍ തീര്‍ഥാടകര്‍ മരിച്ചു

Update: 2022-08-01 06:58 GMT

കൊല്‍ക്കത്ത:ബംഗാളില്‍ വൈദ്യുതാഘാതമേറ്റ് 10 കന്‍വാര്‍ തീര്‍ഥാടകര്‍ മരിച്ചു. 20 പേര്‍ക്കു പരുക്കേറ്റു. കൂച്ച്ബിഹാറില്‍നിന്നും ജല്‍പേഷിലേക്ക് പിക്കപ്പ് വാനില്‍ പോകുകയായിരുന്ന തീര്‍ഥാടകര്‍ ആണ് മരിച്ചത്.സിതാല്‍കുച്ചി സ്വദേശികളാണ് മരിച്ചതെന്ന് പോലിസ് അറിയിച്ചു.വാനിലെ ഡി ജെ സിസ്റ്റത്തിന്റെ ജനറേറ്ററിലെ വയറില്‍ നിന്നാവാം ഷോക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം.

ബംഗാളിലെ കൂച്ച് ബിഹാറില്‍ ദര്‍ല പാലത്തില്‍ ഞാറാഴ്ച രാത്രിയാണ് അപകടമുണ്ടായത്.ഷോക്കേറ്റ യാത്രക്കാരെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും 10 പേരുടെ മരണം സ്ഥിരീകരിച്ചു. പരിക്കേറ്റവരെ ജല്‍പായ്ഗുരി ജില്ല ആശുപത്രിയിലേക്ക് മാറ്റിയതായും അധികൃതര്‍ അറിയിച്ചു.വാഹനം പോലിസ് കസ്റ്റഡിയിലെടുത്തു. വാഹനത്തിന്റെ ഡ്രൈവര്‍ രക്ഷപ്പെട്ടു.സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്ന് പോലിസ് പറഞ്ഞു.

Tags:    

Similar News