ഇറാനിലെത്തിയ 10 ഇസ്രായേലി യുഎവികളെ തകര്‍ത്തു

Update: 2025-06-15 03:01 GMT

തെഹ്‌റാന്‍: ഇറാനിലെത്തിയ ഇസ്രായേലിന്റെ പത്ത് ആളില്ലാ വിമാനങ്ങള്‍(യുഎവി) തകര്‍ത്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെച്ചാണ് ഇവയെ തകര്‍ത്തതെന്ന് ഖത്തം അല്‍ അന്‍മ്പിയ എയര്‍ ഡിഫന്‍സ് ബേസിന്റെ കമാന്‍ഡറായ ബ്രിഗേഡിയര്‍ ജനറല്‍ അലി റെസ സബാഹിഫാര്‍ദ് പറഞ്ഞു. ഹൊര്‍മോസ്ഗാന്‍, കെര്‍മന്‍ഷാ, വെസ്റ്റ് അസര്‍ബൈജാന്‍, ലോറെസ്റ്റാന്‍, ഖുസെസ്ഥാന്‍ പ്രവിശ്യകളെയാണ് ഇസ്രായേല്‍ ലക്ഷ്യമിടുന്നത്.