പാസഞ്ചര്‍ ടാക്സി 300 അടി താഴ്ചയിലേക്ക് വീണ് 10 മരണം; സംഭവം ജമ്മു കശ്മീരിലെ റാംബനില്‍

Update: 2024-03-29 06:18 GMT

ശ്രീനഗര്‍: ജമ്മു കശ്മീരിൽ വാഹനാപകടത്തിൽ പത്ത് മരണം. പുലര്‍ച്ചെ 1.15ഓടെ റാംബനിലാണ് സംഭവം. ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് പോയ പാസഞ്ചർ ടാക്സിയാണ് അപകടത്തിൽപ്പെട്ടത്. വാഹനം 300 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. ജമ്മു-ശ്രീനഗര്‍ ദേശീയപാതയിലൂടെ സഞ്ചരിക്കവെയാണ് വാഹനം അപകടത്തില്‍ പെട്ടത്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും പൂര്‍ണമായി അവസാനിച്ചിട്ടില്ല.പ്രദേശത്ത് നേരിയ മഴയുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനവും ദുഷ്കരമായിരുന്നു. വാഹനം വീണ ചെങ്കുത്തായ ഭാഗത്തേക്ക് ഇറങ്ങലും ഏറെ പ്രയാസം നിറഞ്ഞതായിരുന്നു.

Tags:    

Similar News