ന്യൂഡൽഹി : രാജ്യം 79-ാം സ്വാതന്ത്ര്യ ദിന നിറവിൽ. ഡൽഹി ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയർത്തി സന്ദേശം നൽകും. സ്വാതന്ത്ര്യദിനാഘോഷത്തിന് ഭാഗമായി ഡൽഹിയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി. പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധനം ചെയ്യുന്ന ചെങ്കോട്ടയിലും പരിസരത്തുമായി പതിനൊന്നായിരത്തിലധികം സുരക്ഷ ഉദ്യോഗസ്ഥരെയും 3000 ട്രാഫിക് പോലീസിനെയും നിയോഗിച്ചു. റെയിൽവേ സ്റ്റേഷൻ ,ബസ് സ്റ്റാൻഡ് ,വിമാനത്താവളം, മെട്രോ സ്റ്റേഷൻ തുടങ്ങിയ ഇടങ്ങളിൽ പരിശോധന ശക്തമാക്കി . തുടർച്ചയായ പന്ത്രണ്ടാമത്തെ സ്വാതന്ത്ര്യ ദിന പ്രസംഗം ആണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നടത്തുന്നത്. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കേന്ദ്രം 16 ബി എസ് എഫ് ജവാന്മാർക്ക് ധീരതക്കുള്ള മെഡൽ, ഒമ്പത് വ്യോമസേന ഉദ്യോഗസ്ഥർക്ക് വീർ ചക്രപുരസ്കാരം 26 പേർക്ക് വായുസേന മെഡലും നല്കി. സംസ്ഥാനത്ത് വിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ രാവിലെ ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയ പതാക ഉയർത്തും , മറ്റു ജില്ലകളിൽ മന്ത്രിമാർ പതാക ഉയർത്തി അഭിവാദ്യം സ്വീകരിക്കും. നിയമസഭാ സമുച്ചയത്തിൽ സ്പീക്കർ എ എൻ ഷംസീർ പതാക ഉയർത്തും. സംസ്ഥാനത്ത് വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡലുകളും ഇന്ന് നൽകപെടും.