കോട്ടയം: എംസി റോഡിൽ ലഹരി കടത്തുകാരെ പിടികൂടാൻ ഇറങ്ങിയ എക്സൈസ് ഉദ്യോഗസ്ഥർ അന്തർ സംസ്ഥാന ബസ് പരിശോധനയിൽ രേഖകളില്ലാതെ ബാഗിൽ കൊണ്ടുപോവുകയായിരുന്ന 72 ,25,000 രൂപ പിടിച്ചെടുത്തു.കുറവിലങ്ങാട് എക്സൈസ് സംഘം അതിരാവിലെ എം.സി റോഡിൽ പരിശോധന നടത്തുന്നതിനിടയിലാണ് പണം കണ്ടെത്തിയത്.പണം കൈവശം വെച്ച ആന്ധ്ര സ്വദേശികളായ ഷെയ്ക്ക് ജാഫർ വാലി (59) രാജംപെട്ട ശഷാ വലി (29) എന്നിവരെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. തുടർന്ന് ഇവരെയും, പണവും ആദായ നികുതി വകുപ്പിന് കൈമാറി. െബ oഗ്ലൂരിൽ നിന്ന് പത്തനാപുരത്തേക്ക് വരുകയായിരുന്നു ബസ്സിൽ നിന്നാണ് പണം കണ്ടെത്തിയത്.ബാഗിലും , ധരിച്ച ജാക്കറ്റിലും, ബെൽറ്റിലും ആയിരുന്നു പണം സൂക്ഷിച്ചിരുന്നത്.കേരളത്തിൽനിന്ന് സ്വർണം വാങ്ങാൻ ആണ് പണവുമായി വന്നതെന്ന് പിടിക്കപ്പെട്ടവർ ഉദ്യോഗസ്ഥരോട് പറഞ്ഞു.