തദ്ദേശ തെരഞെടുപ്പ് ഒന്നാം ഘട്ടം മികച്ച പോളിംഗ് : 7 മണിക്കൂർ പിന്നിട്ടപ്പോൾ 53.8%
തിരുവനന്തപുരം: സംസ്ഥാനത്ത് തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴു ജില്ല കളിലെ തദ്ദേശ തെരഞ്ഞെടുപ്പ് പോളിംഗ് ശതമാനം ഏഴ് മണിക്കൂർ പിന്നിട്ടപ്പോൾ 53.8 ശതമാനം വരെഎത്തി.പല ബൂത്തുകളിലും ഇപ്പോഴും നീണ്ട ക്യൂവാണ് .വോട്ടർമാർ നേരത്തെ തന്നെ ബൂത്തുകൾ എത്തിത്തുടങ്ങിയിട്ടും തിരക്ക് തന്നെയാണ്. കഴിഞ്ഞ തവണത്തേക്കാൾ പോളിംഗ് ശതമാനം വർദ്ധിക്കാൻ സാധ്യതയേറേയാണ്. ചിലയിടങ്ങളിൽ വോട്ടിംഗ് യന്ത്രം തകരാറിലായത് പുതിയ യന്ത്രം എത്തിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് നടന്ന് കൊണ്ടിരിക്കുന്ന മൂന്ന് കോർപ്പറേഷനുകളിലും മികച്ച പോളിംഗ് രേഖപ്പെടുത്തുന്നു. തിരുവനന്തപുരം 44.18 % , കൊല്ലം 46.63 % , കൊച്ചി 53.8 % വരെ എത്തിട്ടുണ്ട്. മികച്ച പോളിങ് റിപ്പോർട്ട് ചെയ്യുമ്പോഴും ചിലയിടങ്ങളിൽ വോട്ടിംഗ് യന്ത്രത്തിൻ്റെ അപാകതകളും റിപ്പോർട്ട് ചെയ്യുന്നു. തിരുവനന്തപുരം പൂവ്വചാൽ ഗ്രാമ പഞ്ചായത്തിലെ മുതിയാവിള ബൂത്തിൽ എൽ.ഡി.എഫിന് വോട്ട് രേഖപ്പെടുത്തുമ്പോൾ BJP സ്ഥാനാർഥിയുടെ ചിഹ്നത്തിൽ നിന്ന് ലൈറ്റ് കത്തുന്നതായി പരാതി വന്നിട്ടുണ്ട്. എറണാകുളം മുളകുഴി ബൂത്തിൽ BJP ക്ക് വോട്ട് ചെയ്യുമ്പോൾ ബീപ് ശബ്ദം വന്നില്ലന്നും പരാതി ഉണ്ടായിരുന്നു.
ഭരണ- പ്രതിപക്ഷ വിഭാഗങ്ങളിലെ പലപ്രമുഖരും നേരത്തെ തന്നെ ബൂത്തുകളിൽ എത്തി വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. കേന്ദ്രമന്ത്രി സുരേഷ് ഗോപി ,പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, തിരുവനന്തപുരം കോർപ്പറേഷൻ സ്ഥാനാർത്ഥി ശബരിനാഥൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ,സിനിമ രംഗത്തെ ആസിഫ് അലി ,ദിലീപ് ,കാവ്യ മാധവൻ ,എറണാകുളം മേയർ സ്ഥാനാർത്ഥി ദീപ്തി മേരിവർഗീസ് , തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ, അടക്കമുള്ളവർ വോട്ട് രേഖപ്പെടുത്തിയവരിൽ ഉൾപ്പെടും .
ജില്ല തല പോളിംഗ്
തിരുവനന്തപുരം - 46.84 %
കൊല്ലം - 51.28 %
ഇടുക്കി - 48.59 %
പത്തനംതിട്ട - 50.19 %
കോട്ടയം - 51. 13 %
ആലപ്പുഴ - 52.34 %
എറണാകുളം -53. 8%
