തദ്ദേശ തെരഞെടുപ്പ് രണ്ടാം ഘട്ടം പോളിംഗ് : 63.69 % പിന്നിട്ടു.

Update: 2025-12-11 10:14 GMT

കോഴിക്കോട് : സംസ്ഥാനത്ത് തൃശൂർ മുതൽ കാസറഗോഡ് വരെയുള്ള ഏഴു ജില്ല കളിലെ തദ്ദേശ തെരഞ്ഞെടുപ്പ് പോളിംഗ് ശതമാനം അവസാന മണിക്കൂറുകളിലേക്ക് എത്തുമ്പോൾ 63.69 ശതമാനം വരെഎത്തി.പല ബൂത്തുകളിലും ഇപ്പോഴും നീണ്ട ക്യൂവാണ് .വോട്ടർമാർ നേരത്തെ തന്നെ ബൂത്തുകൾ എത്തിത്തുടങ്ങിയിട്ടും ചില ബൂത്തുകളിൽ തിരക്ക് തന്നെയാണ്. കഴിഞ്ഞ തവണത്തേക്കാൾ പോളിംഗ് ശതമാനം വർദ്ധിക്കാൻ സാധ്യതയേറേയാണ്. ചിലയിടങ്ങളിൽ വോട്ടിംഗ് യന്ത്രം തകരാറിലായത് പുതിയ യന്ത്രം എത്തിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് നടന്ന് കൊണ്ടിരിക്കുന്ന മൂന്ന് കോർപ്പറേഷനുകളിലും മികച്ച പോളിംഗ് രേഖപ്പെടുത്തുന്നു. തൃശൂർ 53.44.% , കോഴിക്കോട് 57.63 % , കണ്ണൂർ 55.8 % വരെ എത്തിട്ടുണ്ട്. മികച്ച പോളിങ് റിപ്പോർട്ട് ചെയ്യുമ്പോഴും ചിലയിടങ്ങളിൽ വോട്ടിംഗ് യന്ത്രത്തിൻ്റെ അപാകതകളും റിപ്പോർട്ട് ചെയ്യുന്നു. പാലക്കാട് ജില്ലയിലെ പട്ടാമ്പിയിൽ മുസ്‌ലിം ലീഗും വെൽഫയർ പാർട്ടിയും തമ്മിൽ ചെറിയ സംഘർഷം ഉണ്ടായി. കോഴിക്കോട് തലയാട് പനങ്ങാട് വോട്ടർമാരുമായി വന്ന ജീപ്പ് കാവുംപുറം പുഴയിലേക്ക് മറിഞ്ഞു അഞ്ച് പേർക്ക് പരിക്ക് പറ്റി. കാസറഗോഡ് ബദിയടുക്കയിൽ LDF സ്ഥാനാർഥിയുടെ വീടിന് സമീപം ചെറിയ സ്ഫോടനം ഉണ്ടായി. ഭരണ- പ്രതിപക്ഷ വിഭാഗങ്ങളിലെ പലപ്രമുഖരും നേരത്തെ തന്നെ ബൂത്തുകളിൽ എത്തി വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.

ജില്ല തല പോളിംഗ്

തൃശൂർ - 62.24 %

പാലക്കാട് - 65.28 %

മലപ്പുറം - 66.59 %

കോഴിക്കോട് - 65.19 %

വയനാട് - 64. 13 %

കണ്ണൂർ - 63.71 %

കാസറഗോഡ് - 62.43 %