കരൂർ (തമിഴ്നാട്): നടനും തമിഴകം വെട്രി കഴകം ( ടിവികെ) നേതാവുമായ വിജയ് നടത്തിയ റാലിയിൽ തിരക്കിലും ഒന്നര വയസ്സുള്ള കുട്ടിയടക്കം 9 കുട്ടികളും,17 സ്ത്രീകളും 39 പേർ മരണപ്പെട്ടതായാണ് റിപ്പോർട്ട് . നിരവധി പേർ അതീവ ഗുരുതരാവസ്ഥയിലാണ് . മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. വിജയിക്കെതിരെ നടപടിക്ക് സാധ്യതയുണ്ട്. പാർട്ടിക്കെതിരെ നാലു വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട് .റാലിയുടെ മുഖ്യ സംഘാടകനായ ടിവി കെയുടെ കരൂർ വെസ്റ്റ് ജില്ലാ അധ്യക്ഷൻ വിപി മതിയകഴനെതിരെയാണ് കേസെടുത്തത്.കൊലപാതകശ്രമം (109) കൊലപാതകമായി കണക്കാക്കാത്ത കുറ്റകരമായ നരഹത്യ (110) അപകടത്തിൽ ആക്കുന്ന പ്രവർത്തി (125) ഉത്തരവുകൾ പാലിക്കാതിരിക്കാൻ (223) എന്നിവകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ജൂഡിഷ്യൽ അന്വേഷണം നടത്താനും തിരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രി സ്റ്റാലിനും മറ്റ് മന്ത്രിമാരും സ്ഥലതെത്തി.ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ചെന്നൈയിലെ വിജയിയുടെ വീടിന് സുരക്ഷ കൂട്ടിയിട്ടുണ്ട് . പരിപാടിയിൽ പങ്കെടുക്കാൻ എത്തിയവരുടെ എണ്ണം നിയന്ത്രണാധീതമായതാണ് ദുരന്തത്തിന് കാരണമെന്ന് പ്രാഥമികനിഗമനം.