തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ചെറിയ കുറവ്. 22 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 40 രൂപയുടെ കുറവ് ഉണ്ടായി. ഗ്രാമിൻ്റെ വില 9170 രൂപയും ഒരു പവന് 73360 രൂപയുമായി .18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 30 രൂപ കുറഞ്ഞ് ഒരു ഗ്രാമിന് 7525 ആയി.ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് 72000 രൂപയും, ഉയർന്ന നിരക്ക് 75040 രൂപയും ആയിരുന്നു. രാജ്യാന്തര വില ഡോളർ - രൂപവിനിമയ നിരക്ക് , ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനത്തിലാണ് സ്വർണവില നിശ്ചയിക്കുന്നത് . ആഗോള വിപണിയിലും സ്വർണത്തിന് വില കുറയുന്നുണ്ട് ,ഇതുതന്നെയാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിക്കുന്നത്.