പെരിന്തല്‍മണ്ണ നഗരസഭയിലെ 30 വര്‍ഷത്തെ ഇടത് ഭരണം അവസാനിപ്പിച്ച് യുഡിഎഫ്

37 വാര്‍ഡുകളില്‍ 21 ഇടത്ത് യുഡിഎഫ് ജയിച്ചു

Update: 2025-12-13 08:17 GMT

പെരിന്തല്‍മണ്ണ: മൂന്ന് പതിറ്റാണ്ടിനു ശേഷം പെരിന്തല്‍മണ്ണ നഗരസഭ പിടിച്ചെടുത്ത് യുഡിഎഫ്. 37 വാര്‍ഡുകളില്‍ 21 ഇടത്ത് യുഡിഎഫ് ജയിച്ചു. 16 ഇടങ്ങളില്‍ എല്‍ഡിഎഫും ജയിച്ചു. 1995ല്‍ നഗരസഭ പിറവിയെടുത്ത ശേഷം നടന്ന ആറു തിരഞ്ഞെടുപ്പുകളിലും ഇടതുപക്ഷം തന്നെയാണ് പെരിന്തല്‍മണ്ണ ഭരിച്ചത്. ഇത് തിരുത്തിയാണ് ഇത്തവണ ഭരണം യുഡിഎഫ് പിടിച്ചത്.

10 സീറ്റുകളില്‍ ലീഗ് പാര്‍ട്ടി ചിഹ്നത്തില്‍ മല്‍സരിച്ചവരും അഞ്ച് ലീഗ് സ്വതന്ത്രരും വിജയിച്ചു. അഞ്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളും ഒരു കോണ്‍ഗ്രസ് വിമതനും വിജയം നേടി. എല്‍ഡിഎഫില്‍ സിപിഎം പാര്‍ട്ടി ചിഹ്നത്തില്‍ മല്‍സരിച്ച 14 പേരും രണ്ട് ഇടത് സ്വതന്ത്രരും വിജയിച്ചു. 2020ല്‍ 34 വാര്‍ഡുകളില്‍ 20 എണ്ണത്തില്‍ എല്‍ഡിഎഫും 14 ഇടത്ത് യുഡിഎഫും ആയിരുന്നു.