ദേശീയ മാസ്റ്റേഴ്സ് ക്ലാസിക് ആൻഡ് എക്യുപ്ഡ് പവർ ലിഫ്റ്റിംങ്ങ് മത്സരങ്ങൾ - ആഗസ്റ്റ്-3 മുതൽ കോഴിക്കോട്
കോഴിക്കോട് : ദേശീയ മാസ്റ്റേഴ്സ് ക്ലാസിക് ആൻഡ് എക്യുപ്ഡ് പവർ ലിഫ്റ്റിംങ്ങ് മത്സരങ്ങൾ ആഗസ്റ്റ് 3 മുതൽ 7 വരെ കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 24 സംസ്ഥാനങ്ങളിൽ നിന്ന് മൽസരാത്ഥികൾ പങ്കെടുക്കും. 360 പുരുഷന്മാരും, 180 വനിതകളും, 60 ഒഫീഷ്യൽസ് മടക്കം 600 ഓളം പേർ മത്സരത്തിൽ പങ്കെടുക്കും. മൂന്നിന് രാവിലെ 9.30 സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് യു.ഷറഫലി മൽസരങ്ങൾ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ ഒ. രാജഗോപാൽ അധ്യക്ഷതവഹിക്കും. ഏഴിന് ഉച്ചയ്ക്ക് 12ന് സമാപിക്കുന്ന സമാപന സമ്മേളനത്തിൽ സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ അരുൺ കെ പവിത്രൻ സമ്മാനങ്ങൾ വിതരണം ചെയ്യും . വാർത്താ സമ്മേളനത്തിൽ ഇ. മോഹനൻ പീറ്റേഴ്സ് ,എസ് അജിത് നായർ, മിഥുൻകുമാർ എന്നിവർ പങ്കെടുത്തു.