സംസ്ഥാനത്ത് അഞ്ചുദിവസം അതിതീവ്ര മഴക്ക് സാധ്യത

Update: 2025-08-04 01:47 GMT

തിരുവനന്തപുരം : സംസ്ഥാനത്ത് അഞ്ചുദിവസം അതിതീവ്ര മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം . എല്ലാ ജില്ലകളിലും ശക്ത്തമായ മഴക്ക് സാധ്യതയുണ്ട്. ചക്രവാതച്ചുഴി ഉള്ളതിന്നാൽ 60 കി.മീ വേഗതയിൽ കാറ്റ് വീശിയേക്കാം എന്നും മുന്നറിയിപ്പിൽ പറയുന്നു. ഇന്ന് പത്തനംതിട്ട , ഇടുക്കി ,ആലപ്പുഴ, കോട്ടയം ,എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ് . ബാക്കി ജില്ലകളിൽ യെല്ലോ അലർട്ട് ആണ് .കടലിൽ ഉയർന്ന തിരമാലകളും, രൂപപ്പെട്ടേക്കാം. ഇന്നലെ മലപ്പുറത്തെ മലയോര മേഖലകളിൽ മലവെള്ളപ്പാച്ചിൽ ചില വീടുകളിൽ വെള്ളം കയറിട്ടുണ്ട്. കേരള ,കർണാടക, ലക്ഷദ്വീപ് തീരത്ത് ഏഴാം തീയതി വരെ മീൻപിടുത്തം വിലക്കി. തിരുവനന്തപുരം മുതൽ ആലപ്പുഴ വരെയുള്ള തീരദേശ പ്രദേശങ്ങളിൽ കടലാക്രമണത്തിന് സാധ്യതയുണ്ട് . തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നു. കേരളത്തിൻറെ അന്തരീക്ഷത്തിൽ വടക്ക് -പടിഞ്ഞാറൻ കാറ്റും ശക്തമാണ്.