തിരുവനന്തപുരം : സംസ്ഥാനത്ത് മഴ അതിതീവ്രമാകുന്നു. മൂന്നു ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി ,എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത് .'പത്തനംതിട്ട ,കോട്ടയം, പാലക്കാട് ,മലപ്പുറം, കോഴിക്കോട് ,വയനാട് ,കണ്ണൂര്‍, കാസറകോഡ് തുടങ്ങി എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ആണ് . സംസ്ഥാനതൊട്ടാകെ അതിശക്തമായ മഴക്കും ,കാറ്റിനു സാധ്യതയുണ്ടെന്നാണ്കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. നദികളില്‍ അപകടകരം വിധം ജലനിരപ്പ് ഉയരുന്നതിനെ തുടര്‍ന്ന് പ്രളയ സാധ്യത മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്